നാടകമേ ഉലകം…ഇന്ന് ലോക നാടക ദിനം .

Share this News with your friends

ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ രംഗകലകള്‍ക്കുള്ള ശക്തിയും കഴിവും ഓര്‍മ്മിക്കാനുള്ള ദിനമാണ് ലോകനാടക ദിനം -‌ വേള്‍ഡ് തിയേറ്റര്‍ ഡേ. നാടകം മാത്രമല്ല അരങ്ങില്‍ വരുന്ന എല്ലാ കലകളും തിയേറ്ററിന്‍റെ പരിധിയില്‍ വരുന്നു.

ജനങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വവും പരസ്പരധാരണയും ഉണ്ടാക്കാന്‍ രംഗകലകള്‍ക്കുള്ള സ്വാധീനവും അവ ഓരോന്നിന്‍റെയും മികവും പരിചയിച്ചറിയാന്‍ ഈ ദിനാചരണം ഉതകുന്നു.

1961ല്‍ തുടങ്ങിയതു മുതല്‍ ഈ ദിവസം മാര്‍ച്ച് 27 – ലോകത്തിന്‍റെ വിവിധ കോണുകളിലെ നാടക – അഭിനയ – അവതരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. കൊച്ചു സദസ്സിനു മുന്നിലുള്ള ചെറു പ്രകടനങ്ങള്‍ തൊട്ട് ജനസാഗരത്തിന് മുമ്പിലുള്ള മഹാ അവതരണങ്ങള്‍ വരെ ഇതില്‍പ്പെടുന്നു.

ടെലിവിഷന്‍റെ വരവ് രംഗകലകളുടെ പ്രാമുഖ്യം വല്ലാതെ കുറച്ചുകളഞ്ഞു. ഇതിനെതിരെയുള്ള തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ഏപ്രില്‍ 25 മുതല്‍ മെയ് ഒന്നു വരെ ടി.വി. കാണാത്ത ആഴ്ചയായി ആചരിക്കുകയാണ്.

രംഗകലകള്‍ ജനങ്ങളില്‍ നിന്നും അകന്നു പോകുന്നതാണ് ഇന്ത്യയിലെ പ്രശ്നം. നാടകത്തിലും മറ്റും മികവുള്ള ആളുകള്‍ ഇല്ലാതായി വരുന്നുവെന്ന് പറയാം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *