റിസോര്‍ട്ടിലെ ചാരായ വാറ്റ്: അന്വേഷണം കൂടുതൽ പ്രതികളിലേക്ക്…

Share this News with your friends

ഇടുക്കി ആറാം മൈലിൽ റിസോര്‍ട്ടിലെ ചാരായ വാറ്റ് കേസിൽ അന്വേഷണം കൂടുതൽ പ്രതികളിലേക്ക്. പിടികൂടിയ തോക്കും, തിരകളും സംബന്ധിച്ചും രൂഹതയുണ്ട്. റിസോര്‍ട്ട് ഉടമയുടെ പങ്കിനേപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസമാണ് അണക്കര ആറാം മൈലിന് സമീപം പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടില്‍ നിന്നും 2000 ലിറ്റര്‍ കോഡയും ചാരായവും തോക്കും തിരകളും വെടി മരുന്നും കണ്ടെത്തിയത്.

റിസോര്‍ട്ടിന്റെ നടപ്പുകാരനായ ഇല്ലിമൂട്ടില്‍ ജിനദേവനെ കോടതി റിമാന്റ് ചെയ്തു. വന്‍തോതില്‍ കോഡ നിര്‍മ്മിച്ചതിനു മറ്റുള്ളവരുടെ സഹായം ലഭിച്ചതായാണ് സൂചന. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ചാരായം എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഇടനിലക്കാര്‍ വഴി മറ്റ് സ്ഥലങ്ങളിലും വിറ്റഴിക്കുവാനായിരുന്നു ഉദ്ദേശമെന്ന് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. കുമളി കേന്ദ്രമാക്കി വിദേശികള്‍ക്കും മറ്റും സ്ഥിരമായി ചാരായം എത്തിച്ച് നല്‍കുന്ന ചില ഇടനിലക്കാരെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ എക്‌സൈസ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ റിസോര്‍ട്ട് ഉടമയുടെ പങ്കിനെകുറിച്ചും വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണം നടത്തും.

റിസോര്‍ട്ടില്‍ നിന്ന് പിടിച്ചെടുത്ത നാടന്‍ തോക്കും തിരകളും ഉപയോഗിച്ച് റിസോര്‍ട്ട്‌കേന്ദ്രികരിച്ച് വന്യമൃഗങ്ങളെ വേട്ടയാടിയിരുന്നതായും സൂചനയുണ്ട്. തമിഴ്‌നാട് വനംമേഖലയോടെ ചേര്‍ന്നാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. റിസോര്‍ട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി മ്ലാവ്, കാട്ട്‌പോത്ത്, കേഴ തുടങ്ങിയ നിരവധി കാട്ടുമൃഗങ്ങളെ വേട്ടയാടി വെടിയിറച്ചി നല്‍കിയിരുന്നതായും സൂചനയുണ്ട്. അതിര്‍ത്തിയിലെ വനംമേഖല കേന്ദ്രികരിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്നാണ് സൂചന. .

You May Also Like

Leave a Reply

Your email address will not be published. Required fields are marked *