എല്‍എല്‍.എം: പ്രവേശന പരീക്ഷ ജൂണ്‍ 28-ന്..

Share this News with your friends

എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളേജുകളിലെയും എല്‍എല്‍.എം. കോഴ്സിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ജൂണ്‍ 28-ന് നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. www.cee.kerala.gov.in വഴി 15-ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. എല്‍എല്‍.ബി. പരീക്ഷയുടെ നിലവാരത്തില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങള്‍ വീതമുള്ള രണ്ട് പാര്‍ട്ട് ഉണ്ടാകും. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. അപേക്ഷ സംബന്ധിച്ച വിശദ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *