വിക്ടേഴ്സ് ചാനലിലൂടെ രണ്ടാംഘട്ട ഒാണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍…

Share this News with your friends

സംസ്ഥാനത്തു വിക്ടേഴ്സ് ചാനലിലൂടെ രണ്ടാംഘട്ട ഒാണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍. അറബി, ഉറുദു, സംസ്കൃതം ക്ലാസുകളും ആരംഭിക്കും. ടിവി ഇല്ലാത്ത 4000വീടുകളിലുള്ളവര്‍ക്ക് പഠന സൗകര്യമൊരുക്കും. എല്ലാ കുട്ടികൾക്കും ടെലിവിഷനോ ഇൻറർനെറ്റോ ലഭ്യമാണെന്ന് ഉറപ്പുവരുത്താനാണ് ശ്രമം. ടിവി, ടാബ്‌ലെറ്റ് കംപ്യൂട്ടറുകള്‍, സ്മാർട്ട്ഫോൺ, ലാപ്പ്ടോപ്പ് എന്നിവ ഇല്ലാത്ത ഇരുപത്തി അയ്യായിരത്തിനും അൻപതിനായിരത്തിനുമിടയിൽ എണ്ണം വിദ്യാർഥികൾ ഇപ്പോഴുമുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ഏകദേശ കണക്ക്. ഇവർക്കു കൂടി സൗകര്യം ലഭ്യമാക്കാൻ അധ്യാപകർ, ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശ്രമിച്ചു വരികയാണ്. ക്ലാസുകളുടെ റെക്കോർഡിങ് പൂർത്തിയായി. ഉള്ളടക്കവും സാങ്കേതികകാര്യങ്ങളും ഒന്നാം ഘട്ടത്തെക്കാൾ മെച്ചമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *