പുതിയ സർക്കാർ ജോലിക്കാർ പിഎസ്‌സി പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണം.

Share this News with your friends

പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പിഎസ്‌സി വൺടൈം റജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന് സർക്കാർ നിർദേശം. ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്തവരും ആധാർ ലിങ്ക് ചെയ്യണം. പിഎസ്‌സി നിയമനങ്ങളുടെ സുതാര്യത വർധിപ്പിക്കാനാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന സംവിധാനം ഏർപ്പെടുത്തുന്നത്.ഒറ്റത്തവണ പരിശോധന (വൺ ടെം വെരിഫിക്കേഷൻ), നിയമന പരിശോധന (സർവീസ് വെരിഫിക്കേഷൻ), ഓൺലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവ നടക്കുന്ന സമയത്ത് ആധാർ ലിങ്ക് ചെയ്ത് ബയോമെട്രിക് ഐഡന്റിഫിക്കേഷൻ വഴി ഉദ്യോഗാർഥികളുടെയും ജീവനക്കാരുടെയും ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്. ഇപ്പോൾ ആധാർ പരിശോധന നിർബന്ധമല്ല. പരിശോധനാ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി, നിയമന പരിശോധനയ്ക്കു ഹാജരാകുന്ന ജീവനക്കാർ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്തശേഷം മാത്രം നിയമന പരിശോധന നടത്താൻ പിഎസ്‌സി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യാനുള്ള തീരുമാനമെടുക്കണമെന്ന് പിഎസ്‌സി സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *