ആരോഗ്യവകുപ്പില്‍ അപേക്ഷ ക്ഷണിച്ചു

Share this News with your friends

ആരോഗ്യ വകുപ്പില്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കോവിഡ് ആശുപത്രികളിലെക്കും ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളിലേക്കും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തികകളും യോഗ്യതയും:
സ്റ്റാഫ് നഴ്‌സ്-1 ) ജി എന്‍ എം / ബി എസ് സി നഴ്‌സിംഗ്  2 ) കേരള നഴ്‌സിംഗ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് 3 ) മുന്‍പരിചയം

ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍- മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നിഷ്ഠന്‍ കോഴ്‌സ്  പൂര്‍ത്തീകരണം 2)അല്ലെങ്കില്‍ ആര്‍മിയില്‍ ബ്ലഡ് ട്രാന്‍സ്ഫുഷെന്‍ അസി. ക്ലാസ് 2, 3 പൂര്‍ത്തീകരണം. 3) ഒരു വര്‍ഷം മുന്‍പരിചയം

റിസര്‍ച്ച് ഓഫീസര്‍: – ലൈഫ് സയന്‍സില്‍ (വൈറോളജി, ബയോ സയന്‍സ്, സുവോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോടെക്‌നോള് ജി എന്നിവയില്‍ 60% മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യമായ സിജിപി എ.

ഡന്റല്‍ സര്‍ജന്‍: 1) ബി ഡി എസ് 2 ) കേരള രജിസ്‌ട്രേഷന്‍

ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍

www.arogyakeralam.gov.in

എന്ന വെബ് സൈറ്റില്‍ നിന്നും ബന്ധപ്പെട്ട തസ്തികയുടെ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ടശേഷം അപേക്ഷ ഫോമും അനുബന്ധ രേഖകളും സ്‌കാന്‍ ചെയ്ത് ജൂലൈ 8 വൈകിട്ട് നാലിന് മുമ്പായി careernshmidukki@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-232221.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *