സർക്കാർ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി റവന്യൂവകുപ്പ്; ബോര്‍ഡ് സ്ഥാപിച്ചു

Share this News with your friends

കയ്യേറ്റങ്ങള്‍കൊണ്ട് വിവാദ ഭൂമിയായി മാറിയ ചിന്നക്കനാലില്‍ ലോക് ഡൗണിന്റെ മറവില്‍ കയ്യേറ്റങ്ങള്‍ തകൃതിയായി നടക്കുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയും. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഏക്കറ് കണക്കിന് ഭൂമി കയ്യേറി കൈവശപ്പെടുത്തിയതായി കകണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചത്. കയ്യേറ്റം തിരിച്ച് പിടിച്ചതിനൊപ്പം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടത്തിയവര്‍ക്കെതിരേ കകേസെടുക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചിന്നക്കനാല്‍ സിമന്റ് പാലത്ത് സര്‍വ്വേ നമ്പര്‍ 20/1ല്‍പെട്ട 21 ഏക്കര്‍ 30 സെന്റ്, ചിന്നക്കനാല്‍ മൗണ്ട്ഫോര്‍ട്ട് സ്‌കൂളിന്റെ സമീപത്തുള്ള സര്‍വ്വേ നമ്പര്‍ 517, 518, 520, 526, 577 എന്നിവല്‍ ഉള്‍പ്പെട്ട 18 ഏക്കര്‍ 30 സെന്റ്, സര്‍വ്വേ നമ്പര്‍ 20/1ല്‍പെട്ട 1 ഏക്കര്‍ 74 എന്നിവയാമ് ഇന്നലെ തിരിച്ച് പിടിച്ചത്. കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുമായി മുമ്പോട്ട് പോകുമെന്നും റവന്യൂവകുപ്പ് വ്യക്തമാക്കി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *