ഓഗസ്റ്റ് മാസം കാര്‍ വില്‍പനയില്‍ 21.6 ശതമാനം വര്‍ധന രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്സ്

Share this News with your friends

ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രതിസന്ധിയിലായിരുന്നു കാര്‍ വിപണി. എന്നാല്‍ അതില്‍നിന്നും കരകയറി കാറുകളുടെ വില്‍പന ടോപ് ഗിയറിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ . ഓഗസ്റ്റ് മാസത്തെ കാര്‍ വില്‍പനയില്‍ 21.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ടാറ്റ മോട്ടോഴ്സ് വന്‍ കുതിപ്പ് നടത്തി. കമ്ബനിയുടെ മൊത്തം ആഭ്യന്തര വില്‍പ്പന 2019 ഓഗസ്റ്റില്‍ 29,140 യൂണിറ്റുകളില്‍ നിന്ന് ഈ ഓഗസ്റ്റില്‍ 35,420 യൂണിറ്റായി ഉയര്‍ന്നു. അമേരിക്കന്‍ കമ്ബനിയായ കലൈഡോസ്‌കോപ് ഇന്നവേഷനെ ഇന്‍ഫോസിസ് ഏറ്റെടുക്കുന്നു അവലോകന കാലയളവില്‍ മൊത്തം യാത്രാവാഹനങ്ങളുടെ വില്‍പ്പന 154 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,316 യൂണിറ്റ് യാത്രാ വാഹനങ്ങളാണ് വിറ്റതെങ്കില്‍ ഈ ഓഗസ്റ്റില്‍ അത് 18,583 യൂണിറ്റുകളായി ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് ടാറ്റ വില്‍പനയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.

 

എന്നാല്‍ ടാറ്റയുടെ കൊമേഴ്സ്യല്‍ വാഹനങ്ങലുടെ വില്‍പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. യാത്രാ വാഹനങ്ങളില്‍ ടാറ്റ നല്ലരീതുയിത്തന്നെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.2019 ഓഗസ്റ്റില്‍ 24,850 യൂണിറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് 28 ശതമാനം ഇടിഞ്ഞ് ഈ ഓഗസ്റ്റില്‍ 17,889 യൂണിറ്റായി. അതേസമയം യാത്രാ വാഹങ്ങളില്‍ വന്‍ കുതിപ്പാണ് ടാറ്റ നടത്തുന്നത്. പ്രധാനമായും നെക്സോണ്‍, ആള്‍ട്രോസ്, ടിയാഗോ, ഹാരിയര്‍ തുടങ്ങിയ മോഡലുകളാണ് ടാറ്റയുടെ കുതിപ്പിന് കരുത്താകുന്നത്. നെക്സോണ്‍ കോംപാക്‌ട് എസ്.യു.വി ശ്രേണിയില്‍ മൂന്നാമെത്തിയിട്ടുണ്ട്. ബ്രെസ ,വെന്യൂ എന്നിവയ്ക്ക് പിന്നിലാണ് നെക്സോണിന്‍റെ സ്ഥാനം. 127.65 ശതമാനം വര്‍ദ്ധനവാണ് നെക്സോണ്‍ രേഖപ്പെടുത്തിയത്.

ദക്ഷിണ കൊറിയയില്‍ നാശം വിതച്ച്‌ മെയ്‌സാക്ക് ചുഴലിക്കാറ്റ് വെന്യൂ 10.27 ശതമാനവും ബ്രെസ 2.90 ശതമാനവും വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് നെക്സോണിന്‍റെ കുതിച്ചുചാട്ടം. 2019 ഓഗസ്റ്റില്‍ 2275 നെക്സോണ്‍ മാത്രമാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 5179 യൂണിറ്റ് നെക്സോണ്‍ വിറ്റു.14.86 ലക്ഷം രൂപ വീതമാണ് ടാറ്റ നെക്‌സണ്‍ വാങ്ങുന്നത്. എക്‌സ്‌ഷോറൂം വിലയായ 14.99 ലക്ഷം രൂപയേക്കാള്‍ 13,000 രൂപ കുറച്ചാണ് ഇഇഎസ്‌എല്‍ നെക്സോണ്‍ ഇവി വാങ്ങുന്നത്. ഈ ഇലക്‌ട്രിക് വാഹനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി ഉപയോഗിക്കും.വരും നാളുകളില്‍ ടാറ്റായുടെ ഇലക്‌ട്രിക്ക് വാഹനങ്ങള്‍ വിപണി കയ്യടക്കിയേക്കും.

 

You May Also Like

Leave a Reply

Your email address will not be published. Required fields are marked *