ആപ്പ് സ്റ്റോറിനും ഗൂഗിൾ പ്ലേസ്റ്റോറിനും പകരം ഇന്ത്യൻ ആപ്പ് സ്റ്റോർ അണിയറയിൽ ഒരുങ്ങുന്നു

Share this News with your friends

ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിനും ആൻഡ്രോയ്ഡിൻ്റെ ഗൂഗിൾ പ്ലേസ്റ്റോറിനും പകരം ഇന്ത്യൻ ആപ്പ് സ്റ്റോർ പുറത്തിറക്കാനുള്ള ആലോചനയുമായി കേന്ദ്രം. അമേരിക്കൻ കുത്തക കമ്പനികളായ ആപ്പിളും ഗൂഗിളും ഇന്ത്യയുടെ ഡിജിറ്റൽ സർവീസ് മാർക്കറ്റ് അടക്കിഭരിക്കുകയാണെന്നും അത് പൊളിക്കണമെങ്കിൽ സ്വന്തം ആപ്പ് സ്റ്റോർ അത്യാവശ്യമാണെന്നും അധികൃതർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് സ്വന്തം ആപ്പ് സ്റ്റോർ അവതരിപ്പിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. സർക്കാർ ആപ്പുകൾക്കായി ഇപ്പോൾ ഒരു ആപ്പ് സ്റ്റോർ നിലവിലുണ്ട്. സിഡാക് വികസിപ്പിച്ച ഈ ആപ്പ് സ്റ്റോറിൽ, ഉമാങ്, ആരോഗ്യസേതു, ഡിജിലോക്കർ തുടങ്ങിയ 61 സർക്കാർ ആപ്ലിക്കേഷനുകളാണ് ഉള്ളത്.

ചില ഇന്ത്യൻ ടെക് കമ്പനികളും സർക്കാരിൻ്റെ ഈ നീക്കത്തിനു പിന്തുണ നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഇൻ ആപ്പ് പർച്ചേസുകളിൽ 30 ശതമാനം കമ്മീഷൻ ഗൂഗിളിനു കൊടുക്കണമെന്നും ഇത് ചെറു കമ്പനികൾക്ക് തിരിച്ചടിയാണെന്നും അവർ പറയുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *