ആയുര്‍വേദ ചികിത്സയ്െക്കത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വൈദികനെ റിമാന്‍ഡ് ചെയ്തു. അടിമാലി-കല്ലാര്‍കുട്ടി റോഡില്‍ പാലക്കാടന്‍ ആയുര്‍വേദ വൈദ്യശാല നടത്തുന്ന വൈദികനും ഡോക്ടറുമായ ഫാ. റെജിയെയാണ് അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ മുട്ടം സബ്ജയിലിനു സമീപത്തുള്ള ആശുപത്രിയിലേക്കാണു മാറ്റിയത്.
തിങ്കളാഴ്ച വൈകിട്ട് ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. 22 വയസുകാരി മാതാവിനൊപ്പം വൈദ്യശാലയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് പീഡനശ്രമമുണ്ടായത്. അന്നു രാത്രിതന്നെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു കേസ് രജിസ്റ്റര്‍ ചെയ്തു. പീഡിപ്പിക്കാന്‍ ശ്രമിച്ചു, അപമര്യാദയായി പെരുമാറി എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്.
രാത്രി പത്തോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറോടെ വൈദികനെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മീഡിയാനെറ്റ് മുക്കിയ വാർത്ത നിങ്ങൾ കൊടുത്തു.
അഭിനന്ദനങ്ങൾ..