പരിസ്ഥിതി പുനസ്ഥാപന പ്രക്രിയയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് പച്ചത്തുരുത്തുകളെ ആധാരമാക്കി വെബിനാര്‍ ശനിയാഴ്ച

Share this News with your friends

പരിസ്ഥിതി പുനസ്ഥാപന പ്രക്രിയയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വിഷയമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാര്‍ ശനി (17. ശനി) ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെ നടക്കും. സുസ്ഥിര വികസന മാതൃകകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില), ഹരിതകേരളം മിഷനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാര്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി.
പരിസ്ഥിതി ശാസ്ത്രജ്ഞനും കോഴിക്കോട് സര്‍വ്വകലാശാല മുന്‍ പ്രോ വൈസ്ചാന്‍സലറുമായ പ്രൊഫ. എം.കെ. പ്രസാദ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര് മുന്‍ ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാനും മഹാരാഷ്ട്രയിലെ ബാംബു ഫൗണ്ടേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി. ഗിരിരാജ് (ഐ.എ.എസ്. റിട്ട.), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം മുന്‍ മേധാവി പ്രൊഫ. ഇ. കുഞ്ഞിക്കൃഷ്ണന്‍, കോട്ടയം മണര്‍കാട് സെന്റ് മേരീസ്  കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പുന്നന്‍ കുര്യന്‍ എന്നിവര്‍ പാനല്‍ അംഗങ്ങളാകും. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ.ജെ. ജോസഫ് എന്നിവര്‍ പങ്കെടുക്കും.
കേരളത്തിന്റെ ഹരിതാഭ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച അതിജീവനത്തിനായി ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്ത് പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുകയും മറ്റു സ്ഥാപനങ്ങള്‍ക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഇനം.  കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, വയനാട് ജില്ലയിലെ മീനങ്ങാടി, കണ്ണൂരിലെ ഉദയഗിരി, ഇടുക്കിയിലെ വെള്ളിയാമറ്റം, കോട്ടയത്തെ കുമരകം, തിരുവനന്തപുരത്തെ പോത്തന്‍കോട് ഗ്രാമപഞ്ചായത്തുകള്‍, പൊന്നാനി മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അതത് സ്ഥാപന അധ്യക്ഷര്‍ അവതരിപ്പിക്കുന്നത്.
ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/harithakeralamission, യൂട്യൂബ് ചാനല്‍ youtube.com/harithakeralammission, കിലയുടെ ഫേസ്ബുക്ക് facebook.com/kilatcr, യുട്യൂബ് ചാനല്‍ youtube.com/kilatcr, ഗിഫ്റ്റിന്റെ ഫേസ്ബുക്ക്  facebook.com/Gulatigift, യുട്യൂബ് ചാനല്‍ youtube.com/GIFTkerala എന്നിവയിലൂടെ വെബിനാര്‍ കാണാനാവും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *