മാസങ്ങൾക്ക് ശേഷം നീറ്റിലിറക്കി ബോട്ടുകൾ; സഞ്ചാരികളെ കാത്ത് മാട്ടുപ്പെട്ടി..

Share this News with your friends

മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ് പകര്‍ന്ന് മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗ് പുനരാരംഭിച്ചു. ബോട്ടുകളുടെ അറ്റകുറ്റപ്പണികളടക്കം പൂര്‍ത്തികരിച്ച് ട്രയല്‍ റണ്‍ നടത്തിയതിന് ശേഷമാണ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് മൂന്നാര്‍. ആറുമസത്തിനിപ്പുറമാണ് അടഞ്ഞ് കിടന്ന ഹൈഡല്‍ ടൂറിസം സെന്ററുകളിലെ ബോട്ടുകള്‍ നിറ്റിലിറക്കുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരീച്ച്, ട്രയല്‍ റണ്ണും പൂര്‍ത്തിയാക്കി സുരക്ഷ ഉറപ്പാക്കിയതിന് ശേഷം ബോട്ട് സര്‍വ്വീസ് ആരംഭിച്ചു.

ബോട്ടിംഗ് പുനരാരംഭിച്ചതിന്റെ സന്തോഷത്തിലാണ് മാസങ്ങളായി ജോലിയില്ലാതെ പ്രതിസന്ധിയിലായിരുന്ന ജീവനക്കാര്‍. കോവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെയാണ് വീണ്ടും തുറന്നത്. നിലവില്‍ വിനോദ സഞ്ചാര മേഖലകള്‍ പൂര്‍ണ്ണമായും തുറന്നെങ്കിലും സഞ്ചാരികള്‍ കാര്യമായി ജില്ലയിലേയ്ക്ക് എത്തി തുടങ്ങിയിട്ടില്ല.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *