വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന്് അപേക്ഷ ക്ഷണിച്ചു, ബിപിഎല്‍ വിഭാഗത്തില്‍പെട്ട വിവാഹമോചിതരായ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, അവിവാഹിതരായ അമ്മമാര്‍, എ ആര് ടി (ആന്റി റെട്രോവൈറല്‍ തെറാപി) ചികിത്സയിലുള്ള എച്ച്ഐവി ബാധിതര്‍ എന്നിവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. വിധവകള്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതല്ല. അപേക്ഷയും അനുബന്ധ വിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശുവികസന പദ്ധതി ഓഫീസിലും ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.