എന്‍.പി.ജെയിംസിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

Share this News with your friends

ഇടുക്കി സ്‌പെഷല്‍ ബ്രാഞ്ച് അഡീ. സബ് ഇന്‍സ്‌പെക്ടര്‍ എന്‍.പി.ജെയിംസിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചു. കെ.എ.പി. ഒന്നാം ബറ്റാലിയന്‍, കളമശ്ശേരി എ.ആര്‍.ക്യാമ്പ്, കൊച്ചി സിറ്റി ട്രാഫിക്, മൂന്നാര്‍, ഇടുക്കി, കുളമാവ് പോലീസ് സ്റ്റേഷനുകള്‍, കാഞ്ഞാര്‍ ഐ.പി.ഓഫീസ്, എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്തുത്യര്‍ഹ സേവനത്തിന് പതിനഞ്ചോളം റിവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇടുക്കി കുളമാവ് നിരപ്പേല്‍ പാപ്പച്ചന്റെയും അമ്മിണിയുടേയും മകനാണ്. ഭാര്യ കുളമാവ് ചെറുതാനിക്കല്‍ മിനി. മക്കള്‍: പോള്‍, ലോയ്ഡ്, ടെസ്സാ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *