പാലായിൽ ജോസ് കെ മാണിയ്ക്ക് മേൽകൈ

Share this News with your friends

രാഷ്ട്ട്രീയ കേരളം ഉറ്റു നോക്കിയ പാലായിൽ ജോസഫ് വിഭാഗം തോറ്റു. ജോസ് കെ മാണി വിഭാഗത്തിന് ജയം. ജോസ് കെ മാണി വിഭാഗം നിന്ന എല്ലാ സ്ഥലത്തും ലീഡ് നിലനിർത്താൻ കഴിഞ്ഞു. നിലവിലെ കണക്കുകൾ അനുസരിച്ച് പാലായിൽ എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്.

പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് മുന്നിൽ നിൽക്കുന്നത്.

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തർക്കം മുതൽ ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം വരെയും തദ്ദേശ തെരഞ്ഞെടുപ്പിൽ ചിഹ്നത്തെ ചൊല്ലിയുള്ള തർക്കവും തുടങ്ങി ഒട്ടേറെ രാഷ്ട്രീയ ചലനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു പാലയയെ സംബന്ധിച്ച് ഇത്. ഒടുവിൽ ചെണ്ട കൊട്ടിക്കയറും എന്നുള്ള പിജെ ജോസഫിന്റെ പ്രസ്താവനയും ഏറെ ആകാംഷയോടെയാണ് രാഷ്്ട്രീയ നിരീക്ഷകർ നോക്കി കണ്ടത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ പാലായിൽ ജോസ് വിഭാഗം കരുത്ത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *