ടെലിവിഷന്‍ ജേണലിസം അപേക്ഷ ക്ഷണിച്ചു

Share this News with your friends

കേരളസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2020-21 ബാച്ചിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 2021 ജനുവരി 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫെബ്രുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകള്‍ക്ക് വിധേയമായിലഭിക്കും. പ്രിന്റ്‌ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭിക്കും. ഓണ്‍ലൈന്‍ പഠനസൗകര്യം ഉണ്ടായിരിക്കും. അഡ്മിഷന്‍ ആരംഭിച്ചു.   വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8137969292. വിലാസം :കെല്‍ട്രോണ്‍ നോളഡ്ജ്‌സെന്റര്‍, സെക്കന്റ്  ഫ്ളോര്‍, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍  വിമണ്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014

You May Also Like

Leave a Reply

Your email address will not be published. Required fields are marked *