സ്ത്രീകൾക്കായി മൈജിയുടെ സൗജന്യ ടെക്‌നിക്കൽ സ്കിൽ ഡെവലപ്മെന്റ് പരിശീലന പദ്ധതി

Share this News with your friends

നിരവധി സ്ത്രീകൾ ഇന്ന് തൊഴിൽ മേഖലകളിലേക്ക് കടന്ന് വരുന്നുണ്ടെങ്കിലും സ്ത്രീസാനിധ്യം സാങ്കേതിക മേഖലയിൽ വളരെ കുറവാണ്. ചില മേഖലകളിൽ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതലും സോഫ്റ്റ്വെയർ ഡവലപ്മെന്റ് മേഖലയിലും മറ്റു ചിലർ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസ്സംബ്ലിങ് യൂണിറ്റുകളിലുമാണ്. പക്ഷെ സ്ത്രീകൾ ആരും ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിങ് രംഗത്തെ സാധ്യതകൾ ഇത് വരെ മനസിലാക്കുകയോ , ഈ മേഖലയിലേയ്ക്ക് കടന്നു വരാൻ താല്പര്യപ്പെടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഇലക്ട്രോണിക് ഗാഡ്ജറ്റ് രംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഉൽപ്പന്ന ഷോറൂമായാ മൈ ജി അവസരമൊരുക്കുന്നു. സൗജന്യ ടെക്നിക്കൽ സ്കിൽ ഡവലപ്മെന്റ് പരിശീലന പദ്ധതിയാണ് മൈ ജി സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള സ്ത്രീകളെ സാങ്കേതിക മേഖലയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്ന മൈ ജി യുടെ പദ്ധതിയാണ് ”വിമൺ എംപവർമെന്റ് ത്രൂ ടെക്നിക്കൽ സ്കിൽ ഡവലപ്മെന്റ്” പദ്ധതി. തിരഞ്ഞെടുക്കപ്പെട്ട സാങ്കേതിക യോഗ്യതയുള്ള സ്ത്രീകൾക്ക് പദ്ധതിയിലൂടെ സർഫസ് മൗണ്ട് ടെക്നോളജി (SMT), മൊബൈൽ ഫോൺ സാങ്കേതിക വിദ്യ ,തുടങ്ങിയ പ്രത്യേക മേഖലകളിൽ മൈ ജി സൗജന്യമായി പരിശീലനം നൽകുന്നു . ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പന – വില്പനാനന്തര രംഗത്ത് 15 വർഷത്തെ സേവന പാരമ്പര്യമുള്ള മൈ ജി യുടെ റിപ്പയറിങ് , അധ്യാപനം ,നിർമ്മാണം എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ സ്ത്രീകൾക്ക് ജോലിയും മികച്ച കരിയറും നേടിയെടുക്കാൻ ഈ പദ്ധതിയിലൂടെ അവസരം ഒരുക്കുന്നു. അതോടൊപ്പം സ്ത്രീകൾക്ക് മാത്രമായുള്ള ഗാഡ്ജറ്റ് റിപ്പയറിങ് സെന്ററും ,ഷോറൂമുകളും മറ്റും ഈ പദ്ധതിയുടെ ഭാഗമാണ് . അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ,സർഫസ് മൗണ്ട് ടെക്നോളജി(SMT) യിലും , മൊബൈൽ ഫോൺ സാങ്കേതിക വിദ്യയിലും പരിശീലനം നൽകുന്നത് വളരെ ചിലവേറിയ ഒന്നാണ്. പക്ഷെ സ്ത്രീകളുടെ ഉന്നമനത്തിനായി തികച്ചും സൗജന്യമായിയാണ് ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പരിശീലന പദ്ധതി മൈ ജി നൽകുന്നത്.

ലോക വനിതാ ദിനമായ മാർച്ച് 8 ന് 15 പേരടങ്ങിയ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. മൈ ജി യുടെ എഡ്യൂക്കേഷണൽ ഡിപ്പാർട്മെന്റായ മൈ ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലാണ് പരിശീലനം. ഒരു വർഷമാണ് പരിശീലന കാലാവധി അതിനു ശേഷം മൈ ജി യുടെ വിവിധ ടെക്നിക്കൽ ഡിപ്പാർട്മെന്റുകളിൽ അവർക്ക് തൊഴിൽ സാധ്യതയും ഉറപ്പു വരുത്തുന്നു. 3 വർഷത്തെ ഡിപ്ലോമ / ഐടിഐ / ഇലക്ട്രോണിക്സ് ട്രേഡ് മുഖ്യ വിഷയമാക്കിയുള്ള വിഎച്ച്എസ്ഇ ഇതിൽ ഏതെങ്കിലും യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 18 നും 30 നും മധ്യേ. 1 വർഷമാണ് കോഴ്സ് കലാവധി. ഇന്റർവ്യൂ വിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *