ഹോർട്ടികോർപ്പ് നൽകാനുള്ളത് 21.67 ലക്ഷം. കൃഷിയിറക്കണമെങ്കിൽ പണം കിട്ടണം

കാന്തല്ലൂരിൽ ഇത്തവണ ശീതകാല പച്ചക്കറി വിളയണമെങ്കിൽ ഹോർട്ടികോർപ്പ് കർഷകർക്ക് കുടിശ്ശിക തീർത്ത് കൊടുക്കണം. 21.67 ലക്ഷം രൂപയാണ് ഹോർട്ടികോർപ്പ് കർഷകർക്ക് നൽകാനുള്ളത്. ഈ തുക ലഭിച്ചാൽ മാത്രമേ കടുത്ത വേനൽ കാരണം ഒരു

Read more

പരമ്പരാഗത വിത്തിനങ്ങൾ തിരികെ; പദ്ധതിയുമായി വനംവകുപ്പ്

ഇടുക്കിയിലെ ആദിവാസിക്കുടികളിൽ നിന്നും അന്യംനിന്ന് പോകുന്ന പരമ്പരാഗത വിത്തിനങ്ങളെ തിരികെയെത്തിക്കുന്നതിന് പദ്ധതിയുമായി വനംവകുപ്പ്. ആദിവാസി മേഖലകളില്‍ കരനെൽ കൃഷിയും തിരിച്ചെത്തിക്കാനുള്ള പദ്ധതിയാണ് ആരംഭിച്ചത്. ചിന്നാർ ചെമ്പകക്കാട് കുടിയിലാണ് ആദ്യഘട്ടത്തില്‍ കരനെല്‍ കൃഷി തുടങ്ങിയത്.

Read more

വിലയിടിവിൽ കാപ്പി കൃഷി ഉപേക്ഷിച്ച് കര്‍ഷകർ; വാനരപ്പടയ്ക്ക് കുശാല്‍..

കാപ്പിക്കുരുവിന് വിലയിടിഞ്ഞതോടെ വിളവെടുക്കാതെ കൃഷി ഉപേക്ഷിച്ച് ഇടുക്കിയിലെ കർഷകർ. കർഷകർ കാപ്പിക്കുരു പറിക്കാതായതോടെ കുശാലായത് മേഖലയിലെ വാനരപ്പടയ്ക്കാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏക്കറുകണക്കിന് തോട്ടങ്ങളിലെ കാപ്പിക്കുരുവാണ് വാനര സംഘം തിന്നു തീർത്തത്. കാപ്പിക്കുരുവിന് ഈ

Read more

പട്ടികവർഗ ഗ്രാമങ്ങളിലെ ജൈവപച്ചക്കറികൾ പ്രചരിപ്പിക്കാൻ ഇക്കോ ഷോപ്പ്….

പട്ടികവർഗ ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കുന്ന ജൈവ വിഭവങ്ങളുടെ വിപണനത്തിനായി ട്രൈബൽ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നു. ഐക്യ മലയരയ സഭയുടെ നേതൃത്വത്തിൽ ട്രൈബൽ കർഷകരുടെ കൂട്ടായ്മയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കി,

Read more

ക്ഷീരകർഷക വായ്പാ പലിശയിളവ് ഇനി 2.5 ശതമാനം

ക്ഷീരകർഷകർക്കുള്ള വായ്പയുടെ പലിശയിളവ് 2.5 ശതമാനമായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. നിലവിൽ രണ്ടു ശതമാനമാണ് ഇളവ്. കഴിഞ്ഞ ജൂലൈ 30 മുതൽ 2022–23 വരെയുള്ള വായ്പകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

Read more

കരിമ്പ് കാലം തെറ്റി പൂവിട്ടു; വലഞ്ഞ് കർഷക…

മറയൂര്‍ ശര്‍ക്കരയുടെ വിലയിടിഞ്ഞതും, കരിമ്പു കൃഷിയിലെ രോഗബാധയും കര്‍ഷകരെ വലയിക്കുന്നു. കരിമ്പ് കാലം തെറ്റി പൂവിട്ടതും വിളവിനെ ബാധിച്ചു. കരിമ്പിന്‍ പൂവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാണെങ്കിലും വിനോദ സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ച്ചയാണ്. സാധാരണയായി കരിമ്പ് ഓഗസ്റ്റ്

Read more

പ്രളയബാധിതരുടെ മോറട്ടോറിയം കാലാവധി ഇന്നവസാനിക്കും; ആശങ്കയിൽ കർഷകർ

പ്രളയദുരിത ബാധിതരായ കര്‍ഷകരുടെ മോറട്ടോറിയം കാലാവധി ഇന്നുതീരും. വായ്പ പുനക്രമീകരിക്കാത്തവരുടെ തിരിച്ചടവ് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ബാങ്കുകള്‍ ജപ്തിനോട്ടീസ് അയച്ചുതുടങ്ങും. പ്രളയദുരിതത്തില്‍ നിന്ന് ഇനിയും കരകയറാത്ത കര്‍ഷകര്‍ ഇതോടെ ആശങ്കയിലായി. കഴിഞ്ഞ വര്‍ഷത്തെ

Read more

മണ്ണിനെ അറിയാൻ ഇനി മണ്ണിലിറങ്ങേണ്ട; മൊബൈല്‍ ആപ്പ് ‘മണ്ണ്’റെഡി

മണ്ണിനെ അറിയാന്‍ ഇനി മണ്ണിലിറങ്ങേണ്ട. നിങ്ങള്‍ നില്‍ക്കുന്ന മണ്ണിന്റെ പോഷകഗുണങ്ങളും അനുയോജ്യവിളകളും വിരല്‍ത്തുമ്പ് കൊണ്ടറിയാം. മണ്ണ് പര്യവേഷണകേന്ദ്രവും കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന മൊബൈല്‍ ആപ്പ് റെഡി. തൃശൂര്‍,പാലക്കാട് വയനാട്

Read more

റബർ സബ്സിഡിക്ക് പകരം വായ്പ പദ്ധതി വരുന്നു

സബ്സിഡിക്കു പകരം റബർ കർഷകർക്കു വായ്പ നൽകുന്ന പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. പദ്ധതി സംബന്ധിച്ചു കേന്ദ്ര വാണിജ്യ മന്ത്രാലയവും റബർ ബോർഡ‍ുമായി രണ്ടു വട്ടം ചർച്ച നടത്തി. റബർ വായ്പ പദ്ധതിയിൽ

Read more

സെഞ്ചുറി പിന്നിട്ട് സവാള; ഡബിള്‍ സെഞ്ചുറിയിലേക്ക് കുതിക്കുന്നു

സവാള വില കുതിച്ചുകയറുകയാണ്. സെഞ്ചുറി പിന്നിട്ട് ഡബിള്‍ സെഞ്ചുറിയിലേക്കാണ് സവാള വിലയുടെ പോക്ക്. ഇന്നലെ സവാള വില 150 പിന്നിട്ടിരുന്നു. മധുരയില്‍ ഒരു കിലോ സവാളയ്ക്ക് 180 രൂപയാണ് വില. ഹൈദരാബാദില്‍ 150

Read more