രോഗിയായ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച സംഭവം; മാത്യുവിനായി അന്വേഷണം ശക്തമാക്കി

അടിമാലിയിൽ ഭാര്യയെ കാറിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാത്യൂവിനായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. ഇന്നലെ ഇയാൾ കോഴിക്കോട് സ്വദേശിയെ ഫോണിൽ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ബുധനാഴ്ച രാത്രിയാണ് വയനാട് മാനന്തവാടി സ്വദേശി മാത്യൂ,

Read more

കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി

അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി.തൊടുപുഴ അറക്കുളം സ്വദേശി ജിബിന്‍ ബിജു,അടിമാലി മുനിത്തണ്ട് സ്വദേശി കീഴേത്ത് വീട്ടില്‍ വിഷ്ണു സന്തോഷ്,അടിമാലി മച്ചിപ്ലാവ് പൈനാപ്പള്ളിയില്‍ ഷിഹാസ് അഹമ്മദ്

Read more

അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി.

അടിമാലി ടൗണില്‍ പാതയോരത്ത് വാഹനത്തില്‍ അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി.ആശുപത്രിയില്‍ ചികത്സയില്‍ കഴിഞ്ഞ് വന്നിരുന്ന മാതാവിനെ പോലീസ് കട്ടപ്പന ഇരട്ടയാര്‍ സ്വദേശിയായ മകനൊപ്പം വിട്ടയച്ചു.വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പോലീസും

Read more

മുസ്ലിം സര്‍വ്വീസ് സൊസൈറ്റി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണദിനമാചരിച്ചു.

മുസ്ലിം സര്‍വ്വീസ് സൊസൈറ്റി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണദിനമാചരിച്ചു.പരിപാടിയുടെ ഭാഗമായി അടിമാലി ടൗണില്‍ കൂട്ട ഉപവാസം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് വി എന്‍ അന്‍സാരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Read more

പെട്ടിക്കട സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി.

ഉപജീവനമാര്‍ഗ്ഗം മുമ്പില്‍ കണ്ട് ദേശിയപാതയോരത്ത് തുറക്കാനിരുന്ന പെട്ടിക്കട രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി.ഭിന്നശേഷിക്കാരനും അടിമാലി കല്ലാര്‍കുട്ടി സ്വദേശിയുമായ വിനോദ് കുമാറിനാണ് ദുരനുഭവം നേരിട്ടത്.വ്യാഴാഴിച്ച രാവിലെ തുടങ്ങുവാനായി ബുധനാഴ്ച്ച രാത്രിയില്‍

Read more

ഭരണപരിഷ്ക്കാരം: PSC പരീക്ഷാ മേൽനോട്ടം അധ്യാപരുടെ ജോലിയുടെ ഭാഗം

പി.എസ്.സി പരീക്ഷ മേൽനോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സർക്കാർ ഉത്തരവ് ഇറങ്ങി. അധ്യാപക സംഘടനകളുടെ എതിർപ്പിനിടെയാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. പി.എസ്.സി പരീക്ഷകേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാരായി അധ്യാപകരെ മാത്രമെ നിയോഗിക്കാവൂ എന്നും ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര

Read more

സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്…

സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്. അഞ്ചു വയസ്സില്‍ താഴെയുള്ള 24 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കാനാണ് ലക്ഷ്യം. 24,247 വാക്‌സിനേഷന്‍ ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. റയില്‍വേ സ്റ്റേഷനുകളിലും

Read more

തൊടുപുഴ കെ.എസ്.ആർ.ടി.സി. ഡിപ്പോ ഉടൻ തുറന്നു കൊടുക്കണം-ഡീൻ കുര്യാക്കോസ് എംപി

2013 ൽ യുഡിഫ് ഭരണകാലത്ത് 20 കോടിയോളം രൂപ മുടക്കി പണിപൂർത്തിയാക്കിയ രണ്ട് വർഷം മുൻപ് തന്നെ ഉദ്ഘാടനം ചെയ്യാൻ  കഴിയുമായിരുന്ന ഇടുക്കി ജില്ലയുടെ പ്രവേശനകവാടവും മൂന്നാർ, തേക്കടി, ഇടുക്കി തുടങ്ങിയ  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ വന്നുപോകുന്നതുമായ തൊടുപുഴയുടെ സ്വപ്നപദ്ധതി കൂടിയായ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പി  മുഖ്യമന്ത്രി  പിണറായി വിജയനും  ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും കത്തു നൽകി. 2013-ൽ നിർമ്മാണ അനുമതി ലഭിച്ചതും പണി ആരംഭിച്ചതുമായ തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയുടെ പണികൾ 2016-ൽത്തന്നെ 80% പൂർത്തീകരിച്ചതാണ്. അനുവദിച്ചിരുന്ന ഫണ്ട് തികയാതെ വന്നപ്പോൾ  തൊടുപുഴ എംഎൽഎ പി.ജെ ജോസഫ് 01കോടി 50 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു.  കടമുറികൾ ലേലം ചെയ്ത ഇനത്തിൽ 1 കോടി രൂപയോളം ലഭിച്ചിട്ടുമുണ്ട്.   കഴിഞ്ഞ ഏഴ് വർഷക്കാലമായി യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്ത മുനിസിപ്പൽ ലോറി സ്റ്റാൻഡിലാണ് താൽക്കാലിക

Read more

സൈറണ്‍ കേട്ട് ഭയപ്പെടേണ്ട

ഇടുക്കി-ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധന ജനുവരി 20 മുതല്‍ ഒരാഴ്ച നടത്തും.  ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read more

ഇരവികുളം ദേശീയോദ്യാനം: സന്ദര്‍ശനം നിയന്ത്രണം

ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട്് ജനുവരി 21 മുതല്‍ മാര്‍ച്ച് 20 വരെ അടച്ചിടും. ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ല.

Read more